Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇന്നത്തെ വാർത്ത: ആളുമാറി തട്ടിക്കൊണ്ടുപോയ വൃദ്ധൻറെ മൃതദേഹം കണ്ടെത്തി; ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്
24/02/2026 Duración: 05min2026 ഫെബ്രുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ ഡിവോഴ്സ് എളുപ്പമാണോ? നിയമ വഴികളറിയാം.
24/02/2026 Duración: 09minപങ്കാളികൾക്ക് ഒരുമിച്ച് പോകാൻ സാധിക്കാതെ വന്നാൽ, കാരണങ്ങൾ ചികയാതെ, വിവാഹമോചനം അനുവദിക്കുന്നതാണ് ഓസ്ട്രേലിയയിലെ രീതി. പൊതുവേ എളുപ്പമാണെങ്കിലും ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഓസ്ട്രേലിയയിൽ വിവാഹമോചനത്തിൻറെ നിയമവശങ്ങളെന്തൊക്കെയാണെന്ന് സിഡ്നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവിദഗ്ദരെ നേരിൽ ബന്ധപ്പെടുക.
-
ഇന്നത്തെ വാർത്ത: IS ബന്ധമുള്ളവരുടെ കുടുംബങ്ങളെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ലിബറൽ സഖ്യം
23/02/2026 Duración: 04min2026 ഫെബ്രുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ശമ്പളം തീരുമാനിക്കുന്നത് ജോലി സമയമോ? ഓസ്ട്രേലിയയിൽ ഏറ്റവും ശമ്പളമുള്ള തൊഴിൽ മേഖലകളേത്..?
23/02/2026 Duración: 05minഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻെറ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ശമ്പളം സംബന്ധിച്ച കണക്കുകളുള്ളത്. തൊഴിൽ മേഖലകൾക്കനുസരിച്ച് ജോലി ചെയ്യുന്ന സമയവും ലഭിക്കുന്ന ശമ്പളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തൊഴിൽ മേഖലകളും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഓസ്ട്രേലിയയിലെ റോഡിൽ സമരം നടത്തിയാൽ കേസാകുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങൾ അറിയാം, നിയമങ്ങളും...
23/02/2026 Duración: 10minഓസ്ട്രേലിയൻ തെരുവുകൾ മുൻപെങ്ങുമില്ലാത്ത വിധം പ്രതിഷേധ കലുഷിതമാണ്. റോഡുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ.. പോലീസ് കേസെടുക്കുമോ... പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
ഓസ്ട്രേലിയ പോയവാരം: സിറിയയിലുള്ളവർക്ക് പാസ്പോർട്ട് അനുവദിച്ച് ഫെഡറൽ സർക്കാർ; WAയിൽ 3,000ലേറെ തൊഴിലവസരങ്ങൾ
21/02/2026 Duración: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ വൻ മയക്കുമരുന്ന് വേട്ട; ലക്ഷക്കണക്കിന് LSD ഗുളികകൾ പിടിച്ചെടുത്തു
20/02/2026 Duración: 04min2026 ഫെബ്രുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ
20/02/2026 Duración: 14minഓസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളെ മലയാള അക്ഷരങ്ങളുമായി ബന്ധിപ്പിച്ചാണ് ഡോക്ടർ ബുക്കുകൾ തയ്യാറാക്കുന്നത്. കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.എബ്രഹാം തോമസ് കുട്ടികളിലേക്ക് മലയാളം എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളും ഈ വിഷയത്തിലുള്ള തൻ്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
-
പലിശ ഇനിയും കൂടുമോ? ഹോം ലോൺ ഫിക്സ് ചെയ്യുന്നതിന് മുൻപ് അറിയേണ്ടത്...
20/02/2026 Duración: 12minഓസ്ട്രേലിയൻ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് കൂട്ടിയതോടെ പലിശ നിരക്ക് ഫിക്സിഡിലേക്ക് മാറ്റണോ അതോ വേരിയബിളിൽ തന്നെ തുടരണോ എന്നാണ് പലരും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നത് എത്രത്തോളം അനുയോജ്യമാണെന്നും, പലിശ നിരക്ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം. മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.
-
സിറിയൻ ക്യാമ്പിലുള്ളവർ തിരികെയെത്തുന്നത് സുരക്ഷാ ഭീക്ഷണിയോ? ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് 23 കുട്ടികളും 11 സ്ത്രീകളും
19/02/2026 Duración: 08minസിറിയൻ തടങ്കലിൽ നിന്ന് മോചിതരായ 34 ഓസ്ട്രേലിയൻ പൗരന്മാരെ രാജ്യത്തേക്ക് കൊണ്ടു വരാൻ മുൻകൈ എടുക്കില്ലെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. സിറിയൻ ക്യാമ്പിൽ കഴിയുന്നവരെ തിരികെയെത്തിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാണ്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: സിറിയൻ ക്യാമ്പിലുള്ളവരെ സഹായിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി; പോയവർക്കാണ് ഉത്തരവാദിത്വമെന്നും അൽബനിസി
19/02/2026 Duración: 03min2026 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Your guide to using sunscreen in Australia - സൺസ്ക്രീനുകളിലെ രാസ ഘടകങ്ങൾ ശരീരത്തിന് ദോഷമോ? വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
19/02/2026 Duración: 11minAustralia’s sun can be harsh. And sunscreen is one key measure protecting us against harmful sun exposure. We asked three scientists about sunscreen facts, myths and choosing the right products. - സ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: മുസ്ലീം വിരുദ്ധ പരാമർശത്തിൽ ഭാഗിക ഖേദ പ്രകടനവുമായി പോളിൻ ഹാൻസൻ
18/02/2026 Duración: 05min2026 ഫെബ്രുവരി 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ജനിതക പാരമ്പര്യം നോക്കിയാൽ ആയുസ്സ് അറിയാമോ? ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് പുതിയ പഠനം
18/02/2026 Duración: 05minദീർഘായുസ്സ് എന്നത് ഭക്ഷണക്രമത്തെയോ വ്യായാമത്തെയോ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്ന് പഠനം. ദീർഘായുസ് നിശ്ചയിക്കുന്നതിൻ്റെ 55 ശതമാനത്തിലേറെ പങ്ക് ജീനുകൾക്കാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ആയുസ് നിശ്ചയിക്കുന്നതിൽ ജീനുകൾക്കുള്ള പങ്കിനെ പറ്റി വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഇന്നത്തെ വാർത്ത: IS ബന്ധമുള്ള ഓസ്ട്രേലിയക്കാരെ തിരികെയെത്തിക്കില്ലെന്ന് പ്രധാനമന്ത്രി; രക്ഷപെടുത്തണമെന്ന് ഗ്രീൻസ്
17/02/2026 Duración: 04min2026 ഫെബ്രുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'കുട്ടികൾ ശാന്തരായി, കണ്ണാടി ഉപയോഗവും കുറഞ്ഞു'; സോഷ്യൽ മീഡിയ നിരോധനത്തിൻറെ കാണാപ്പുറങ്ങൾ
17/02/2026 Duración: 07min16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി രണ്ട് മാസം പിന്നിടുമ്പോൾ, കുട്ടികൾക്കുണ്ടായ മാറ്റം എന്താണ്? സ്ക്രീനുകളിൽ നിന്ന് മോചിതരായ കുട്ടികൾക്ക് മാനസീകവും ശാരീരികവുമായി ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായതായി ഡോക്ടർമാരും മാതാപിതാക്കളും ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ സജീവമായും സർഗ്ഗാത്മകമായും നിലനിർത്താൻ ഓസ്ട്രേലിയയിലെ ചില മലയാളി മാതാപിതാക്കൾ സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ചറിയാം, മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത: കുടിയേറ്റ നിരോധന നയവുമായി ലിബറൽ പാർട്ടി; ഇസ്ലാമിക ഭീകരവാദ ആശയങ്ങൾ സജീവമായ രാജ്യങ്ങൾക്ക് വിലക്ക് വന്നേക്കും
16/02/2026 Duración: 04min2026 ഫെബ്രുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമം; രണ്ട് ഇന്ത്യക്കാരുടെ വിസ റദ്ദാക്കി ആഭ്യന്തര വകുപ്പ്
16/02/2026 Duración: 03minഇന്ത്യക്കാരായ രണ്ട് പേരാണ് ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചത്. ഇവരുടെ വിസ റദ്ദ് ചെയ്തതായി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് അറിയിച്ചു. വാർത്തയുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: ലിയോ പതിനാലാമൻ മാർപാപ്പ ഓസ്ട്രേലിയയിലേക്ക്; 5.36 ബില്യൺ ഡോളർ ലാഭവുമായി കോമൺവെൽത്ത് ബാങ്ക്
14/02/2026 Duración: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
കുട്ടികളില്ലാത്തവർക്ക് IVF മാത്രമാണോ പോംവഴി? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും മാർഗ്ഗങ്ങളും അറിയാം
13/02/2026 Duración: 10minഓസ്ട്രേലിയയിൽ IVF ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ജിപിയുമായി സംസാരിക്കുകയാണ്. നടപടി ക്രമങ്ങൾ സങ്കീർണ്ണമായി തോന്നുമെങ്കിലും അർഹരായവർക്ക് വിവിധ സർക്കാർ സഹായങ്ങൾ ലഭ്യമാണ്. വന്ധ്യതാ ചികിത്സക്കൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...