Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
സിഡ്നിയിൽ കൂട്ടക്കൊലപാതകം; അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടു; പിതാവ് അറസ്റ്റിൽ
19/05/2026 Duración: 02minതിങ്കളാഴ്ച വൈകുന്നേരമാണ് അമ്മയേയും രണ്ട് മക്കളേയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സിഡ്നി കാംപെൽടൌണിലാണ് കൊലപാതകങ്ങൾ നടന്നത്.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
-
ഇന്നത്തെ വാർത്ത: ഇരട്ട പൗരത്വം ലഭിക്കാത്തവർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കണം; ലിബറൽ നയത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം
18/05/2026 Duración: 03min2026 മെയ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
മലയാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകൾക്ക് 2.5 മില്യൺ ഡോളർ; കുട്ടികളുടെ ഭാവിക്ക് നേട്ടമെന്ന് അധ്യാപകർ
18/05/2026 Duración: 07minവിദ്യാർത്ഥികൾക്കിടയിൽ മലയാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ 2.5 മില്യൺ ഡോളർ പ്രഖ്യാപിച്ചു. 'ഫ്ലുവൻസി ഇൻ ഏഷ്യൻ ലാംഗ്വേജസ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.പദ്ധതിയുടെ വിശദാംശങ്ങളും, ഓസ്ട്രേലിയയിലെ വിവിധ ഇടങ്ങളിലുള്ള അധ്യാപകരുടെ കാഴ്ചപ്പാടുകളും കേൾക്കാം.. മുകളിലെ പ്ലേയറിൽ നിന്നും...
-
Are you prepared for Australia’s flu season? - കുത്തിവെയ്പ്പില്ലാതെ ഇനി ഫ്ലൂ വാക്സിൻ എടുക്കാം; ഇൻഫ്ലുവൻസ വൈറസുകളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ
18/05/2026 Duración: 10minInfluenza is a highly contagious viral infection. As flu season begins in Australia, here’s what you need to know to protect yourself, your family and the most vulnerable in our community. - ഓസ്ട്രേലിയ ഫ്ലൂ സീസണിലേക്ക് പ്രവേശിക്കുകയാണ്. ആരെയൊക്കെയാണ് ഫ്ലൂ ഗുരുതരമായി ബാധിക്കാൻ സാധ്യതയെന്നും, വർഷം തോറുമുള്ള ഇൻഫ്ലുവൻസ വാക്സിൻ എപ്പോൾ എടുക്കണമെന്നും, ഓസ്ട്രേലിയയിൽ കുട്ടികളുടെ ഫ്ലൂ വാക്സിനേഷനുമായി ബന്ധപ്പെട്ട് ലഭ്യമായ ഓപ്ഷനുകൾ എന്തൊക്കെയാണെന്നും അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: മുസ്ലീം കുടിയേറ്റത്തിൽ രാജ്യം വീർപ്പുമുട്ടുകയാണെന്ന് പോളിൻ ഹാൻസൺ; വ്യാജ ഓഫർ നൽകി ഉപഭോക്താക്കളെ കോൾസ് കബളിപ്പിച്ചെന്ന് കോടതി
16/05/2026 Duración: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത: നവനാസി കൂട്ടായ്മക്ക് നിരോധനം; നടപടി അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന്
15/05/2026 Duración: 04min2026 മെയ് 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്കിൽഡ് വിസകൾക്ക് മുൻഗണന; ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയവർക്കും സാധ്യത കൂടും; ഓസ്ട്രേലിയൻ കുടിയേറ്റത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങളറിയാം
15/05/2026 Duración: 14min2026ലെ ഓസ്ട്രേലിയൻ ബജറ്റിൽ സ്കിൽഡ് മൈഗ്രേഷന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്. പെർമനൻറ് മൈഗ്രേഷൻ പോയിൻറ് ടെസ്റ്റിൽ മാറ്റം വരുത്തുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഓസ്ട്രേലിയൻ കുടിയേറ്റവുമായി ബന്ധപ്പെട്ട് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെ കുറിച്ച് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇൻവെസ്റ്റ്മെൻറ് പ്രോപ്പർട്ടികളെ ബജറ്റ് എങ്ങനെയെല്ലാം ബാധിക്കും? നിക്ഷേപകരും, ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ
15/05/2026 Duración: 15minനിക്ഷേപകരും ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങൾ ഇത്തവണത്തെ ഫെഡറൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ ചോദ്യങ്ങൾക്ക് മെൽബണിലെ ഐറിസ് ടാക്സ് ആൻഡ് ബിസിനസ് അഡ്വൈസറിയിൽ അക്കൗണ്ടൻറായ തോമസ് റോയ് മറുപടി നൽകുന്നു. നിലവിൽ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയത്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: NDIS ഓസ്ട്രേലിയൻ പൗരന്മാർക്ക് മാത്രമാക്കുമെന്ന് പ്രതിപക്ഷ നേതാവ്; 'പ്രതിപക്ഷ ബജറ്റ് ' അല്പസമയത്തിനകം
14/05/2026 Duración: 05min2026 മെയ് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Tips to manage financial stress | Fuel in Focus - ജീവിതച്ചെലവ് മറികടക്കാൻ IT ജോലിക്കൊപ്പം ഊബറും; സാമ്പത്തിക സമ്മർദ്ദം നേരിടുന്നവർക്ക് ലഭ്യമായ സേവനങ്ങളറിയാം
14/05/2026 Duración: 08minAustralia's petrol and diesel prices remain under pressure. The RBA’s decision to hike the cash rate this month is adding to the financial strain facing many households. We look at some free and independent support services that are available to help people manage financial stress. - ഇന്ധന പ്രതിസന്ധിയെ തുടന്നുണ്ടായ വിലക്കയറ്റം ഓസ്ട്രേലിയൻ കുടുംബ ബജറ്റിൻറെ താളം തെറ്റിച്ചിരിക്കുകയാണ്. ചെലവ് ചുരുക്കിയും അധിക ജോലി കണ്ടെത്തിയുമാണ് പലരും മുന്നോട്ട് പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഓസ്ട്രേലിയയിൽ നിരവധി സൗജന്യ സഹായ സേവനങ്ങൾ ലഭ്യമാണ്. കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഫ്യൂവൽ ഇൻ ഫോക്കസ് രണ്ടാം ഭാഗം.
-
ഇന്നത്തെ വാർത്ത: ബജറ്റിനെതിരെ പ്രതിപക്ഷം; ആൽബനീസി വാഗ്ദാന ലംഘനം നടത്തിയെന്നും കുറ്റപ്പെടുത്തൽ
13/05/2026 Duración: 04min2026 മെയ് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
മലയാളികൾക്കിടയിൽ ട്രെൻഡിംഗായി ചൈനയും ജപ്പാനും; അവധിക്കാല യാത്രാ രീതികൾ മാറുന്നു
13/05/2026 Duración: 10minഓസ്ട്രേലിയൻ അവധിക്കാല യാത്രകളുടെ മുൻപന്തിയിൽ ഇപ്പോൾ ചൈനയും ജപ്പാനുമടക്കമുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയൻ മലയാളികളിൽ പലരും പരമ്പരാഗത ഡെസ്റ്റിനേഷനുകളിൽ നിന്ന് മാറി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....
-
നെഗറ്റീവ് ഗിയറിംഗിലും CGTയിലും മാറ്റങ്ങൾ; 2026ലെ ഫെഡറൽ ബജറ്റിൻറെ വിശദാംശങ്ങളറിയാം
13/05/2026 Duración: 06min2026 ലെ ഫെഡറൽ ബജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചു. നെഗറ്റീവ് ഗിയറിംഗ്, CGT തുടങ്ങിയവയിലെ മാറ്റങ്ങളും നികുതി പരിഷ്കാരങ്ങളുമാണ് ബജറ്റിൻറെ കാതൽ. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ബജറ്റ് ഉടൻ; നികുതി മാറ്റങ്ങൾ 75,000 ആളുകളെ ആദ്യ വീട് വാങ്ങാൻ സഹായിക്കുമെന്ന് സർക്കാർ
12/05/2026 Duración: 03min2026 മെയ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സോഷ്യൽ മീഡിയയിലെ വിസാ ഉപദേശങ്ങൾ നിയമ വിരുദ്ധം; വിസാ അഡ്വൈസുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമെന്നും മിനിസ്റ്റർ ജൂലിയൻ ഹിൽ
12/05/2026 Duración: 08minരജിസ്ട്രേഷൻ ഇല്ലാതെ വിസാ അഡ്വൈസുകൾ നൽകുന്നതും കുടിയേറ്റ സംബന്ധമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും നിയമവിരുദ്ധമാണെന്ന് മന്ത്രി ജൂലിയൻ ഹിൽ പറഞ്ഞു. ഇത്തരക്കാർ വ്യാജന്മാരാണെന്നും ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. SBS ഗുജറാത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വത്സൽ പട്ടേലുമായി നടത്തിയ സംഭാഷണം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: വെസ്റ്റേൺ സിഡ്നി സീറ്റുകളിൽ മൽസരിക്കുമെന്ന് വൺ നേഷൻ; നീക്കം ചരിത്ര വിജയത്തിന് പിന്നാലെ
11/05/2026 Duración: 04min2026 മെയ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'പരിമിതികളാണ് എൻറെ ഊർജ്ജം'; കൈകളില്ലാതെ ഒളിമ്പിക്സ് സ്വപ്നത്തിലേക്ക് നീന്തി മുഹമ്മദ് ആസിം
11/05/2026 Duración: 11minഇരു കൈകളുമില്ലാതെ ജനിച്ച മുഹമ്മദ് ആസിം പാരാസ്വമ്മിംഗ് പരിശീലനത്തിനായാണ് കെയിൻസിലെത്തിയത്. ഒരു മാസത്തോളം നീണ്ട നീന്തൽ പരിശീലനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പരിമിതികളെ ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മറികടക്കുന്ന അസീം പരിശീലനത്തിൻറെ വിശേഷങ്ങളും, തൻറെ സ്വപ്നങ്ങളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഫാക്ടറി തൊഴിലാളിയിൽ നിന്ന് ബസ് ഡ്രൈവിങിലേക്ക്; മകന്റെ സ്വപ്നത്തിനൊപ്പം പോരാടിയ അമ്മയുടെ കഥ
10/05/2026 Duración: 10minപതിനാല് വർഷങ്ങൾക്ക് മുൻപ് ഒൻപത് വയസ്സുകാരനായ മകനെയും ചേർത്തുപിടിച്ച് ഓസ്ട്രേലിയൻ മണ്ണിലേക്ക് വിമാനം കയറുമ്പോൾ ആ അമ്മയുടെ ഉള്ളിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; തന്റെ മകനൊരു സുരക്ഷിത ഭാവി.അമ്മയുടെ തണലിൽ വളർന്ന മകൻ ഇന്ന് ന്യൂസൌത്ത് വെയിൽസ് പൊലീസ് ഉദ്യോഗസ്ഥനാണ്.. കേൾക്കാം ഈ മാതൃദിനത്തിൽ അമ്മയുടേയും മകൻറേയും കഥ..
-
ഓസ്ട്രേലിയ പോയവാരം: ബജറ്റിൽ 64 ബില്യൺ ഡോളറിൻറെ നീക്കിയിരിപ്പ് ഉണ്ടാകുമെന്ന് ട്രഷറർ; NDISൽ നിന്ന് ഓട്ടിസം ബാധിതരെ ഒഴിവാക്കില്ലെന്ന് സർക്കാർ
09/05/2026 Duración: 07minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത: സിറിയയിൽ നിന്നെത്തിയ മൂന്ന് സ്ത്രീകൾക്ക് ജാമ്യമില്ല; അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
08/05/2026 Duración: 03min2026 മെയ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...